Thursday, August 14, 2014

സ്വാതന്ത്ര്യ ദിനാഘോഷം : ചീഫ് സെക്രട്ടറി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സ്വാതന്ത്ര്യ ദിനാഘോഷത്തിന് പരമാവധി ജീവനക്കാര്‍ പങ്കെടുക്കണമെന്നും ഇത് വകുപ്പു തലവന്‍മാരും ജില്ലാ കളക്ടര്‍മാരും സ്ഥാപന മേധാവികളും ഉറപ്പു വരുത്തണമെന്നും ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. സംസ്ഥാന തലസ്ഥാനത്ത്  ആഗസ്റ്റ് 15 ന് രാവിലെ 8.30 ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും. ജില്ലാ തലങ്ങളില്‍ ഇതിനു സമാനമായി രാവിലെ എട്ടരയ്ക്ക് ശേഷം ചടങ്ങിന് നിയോഗിക്കപ്പെട്ട മന്ത്രിമാര്‍ ദേശീയ പതാകയുയര്‍ത്തും. തുടര്‍ന്ന് കേരളാ പോലീസിന്റെ വിവിധ ഘടകങ്ങള്‍, അഗ്നിശമനസേന, ജയില്‍വകുപ്പ്, എക്‌സൈസ് വകുപ്പ്, കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ്, കേരള വനം വകുപ്പ്, കേരള മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ്, സൈനിക് സ്‌കൂള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മന്ത്രിമാര്‍ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. സബ് ഡിവിഷണല്‍, ബ്ലോക്ക് തലങ്ങളില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്/ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പതാകയുയര്‍ത്തും.തുടര്‍ന്ന് വിശിഷ്ടാതിഥിയുടെ പ്രസംഗവും അതേത്തുടര്‍ന്ന് ദേശീയഗാനാലാപനവും നടക്കും. പബ്ലിക് ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവിടങ്ങളിലും രാവിലെ എട്ടരയ്ക്ക് ശേഷം വകുപ്പു തലവന്‍മാര്‍, സ്ഥാപന മേലധികാരികള്‍ മുതലായവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും ദേശീയ പതാകയുയര്‍ത്തുകയും വേണം. ആഗസ്റ്റ് 15-ന്റെ പ്രത്യേകതയും രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെയുംക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയും വേണം. ദേശഭക്തി ഗാനാലാപനവും നടത്തണം. 2002-ലെ ഫ്‌ളാഗ് കോഡ് കൃത്യമായി പാലിക്കാന്‍ ഏവരും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഏവരും ബഹുമാനപുരസരം എഴുന്നേറ്റ് നില്‍ക്കുകയും വേണം.ഈ സമയം യൂണിഫോം ധാരികളായ എല്ലാ ഉദ്യോഗസ്ഥരും നാഷണല്‍ സല്യൂട്ട് നല്‍കേണ്ടതാണ്. സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നവ കൃത്യമായും കരുതലോടെയും പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Thursday, August 7, 2014

VEO Transfer Orders issued

 Considering the applications for general transfer of Village Extension Officers, Commissionarate Of Rural Development issued orders transfering 28 Officers.

Spill Over Project Implementation-Extended to September 30

 Decentralization Co Ordination Committee decided to extend the time limit given to implement spill over projects. As per the  decision no 2.5,LSGIs can complete the spill over projects within 30th September 2014.
Click here to view decision

Wednesday, August 6, 2014

സത്യവാങ്മൂലവും രേഖകളും സാക്ഷ്യപ്പെടുത്തുന്ന വ്യവസ്ഥ ഒഴിവാക്കി ഉത്തരവായി

 അപേക്ഷകളോടൊപ്പം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തിയ രേഖകളും സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അന്തിമഘട്ടത്തില്‍ മാത്രം അസല്‍ രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധനയോടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകുമെന്ന് വ്യവസ്ഥ ചെയ്ത് ഉത്തരവായി.ഏതെങ്കിലും നിയമത്തില്‍ രേഖകളും സത്യവാങ്മൂലവും നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളവ ഒഴികെ ബാക്കി രേഖകളെല്ലാം സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയെന്നുള്ള നിര്‍ദ്ദേശം ജനോപകാരപ്രദവുമാകുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്.

പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ : പരിഗണനാ വിഷയങ്ങള്‍

   പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍റെ  പരിഗണനാ വിഷയങ്ങള്‍ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ സര്‍വ്വീസിലെ പാര്‍ട്ട് ടൈം കണ്ടിജന്റ്, കാഷ്വല്‍ സ്വീപ്പര്‍ ഉള്‍പ്പെടെയുള്ള തസ്തികകളിലെയും കേന്ദ്ര ശമ്പള സ്‌കെയില്‍ അനുവദിച്ചിട്ടുള്ള മെഡിക്കല്‍ കോളേജുകളിലെ അദ്ധ്യാപകര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ യു.ജി.സി./എ.ഐ.സി.റ്റി.ഇ ശമ്പള സ്‌കെയിലിലുള്ള തസ്തികകള്‍ എന്നിവ ഒഴികെ ഗവണ്‍മെന്റ് എയ്ഡഡ് മേഖലകളിലെ സ്‌കൂളുകള്‍, കോളേജുകള്‍, ഡയറക്റ്റ് പേയ്‌മെന്റ് സ്‌കീം നടപ്പിലാക്കിയിട്ടുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പാര്‍ട്ട് ടൈം കാഷ്വല്‍ സ്വീപ്പേഴ്‌സ് ഉള്‍പ്പെടെയുള്ള തസ്തികകളിലെയും എ.ഐ.സി.റ്റി.ഇ/യു.ജി.സി./കേന്ദ്ര സ്‌കീമിന്റെ പരിധിയില്‍ വരാത്ത യൂണിവേഴ്‌സിറ്റികളിലെയും സ്ഥാപനങ്ങളിലെയും തസ്തികകളിലെയും ശമ്പളത്തിലും അലവന്‍സിലും പരിഷ്‌ക്കരണം നിര്‍ദ്ദേശിക്കുക. ഈ വിഭാഗം ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ശമ്പളം അലവന്‍സുകള്‍, മറ്റ് നിയത പ്രതിഫലം എന്നിവയുടെ ഘടന, പ്രൊമോഷന്‍ സാധ്യതകള്‍, സേവന വ്യവസ്ഥകള്‍ എന്നിവ പരിശോധിച്ച് പരിഷ്‌കരണം ആവശ്യമുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. ദീര്‍ഘകാലം പ്രവേശന തസ്തികകയില്‍ തന്നെ തുടരുന്ന ഗസറ്റഡ്/നോണ്‍ ഗസറ്റഡ് വിഭാഗം ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ വിഭാഗത്തില്‍ തുടങ്ങിവച്ച കരിയര്‍ അഡ്വാന്‍സ് സ്‌കീമിന്റെ തുടര്‍ച്ചയായി നോണ്‍ കേഡര്‍ പ്രൊമോഷന്‍ നല്‍കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റംവരുത്തേണ്ടതുണ്ടെങ്കില്‍ നിര്‍ദ്ദേശം നല്‍കുക. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളതും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമായിട്ടില്ലാത്തതതുമായ ആനുകൂല്യങ്ങള്‍ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തില്‍ ചില പ്രത്യേക വിഭാഗം ജീവനക്കാര്‍ക്ക് അനര്‍ഹവും ന്യായീകരണമില്ലാത്തതുമായ തരത്തില്‍ ശമ്പള സ്‌കെയില്‍ ഉയര്‍ത്തി നല്‍കിയതുമൂലം ഉണ്ടായ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. സര്‍ക്കാര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക. കേന്ദ്രസര്‍ക്കാരിലും മറ്റു സംസ്ഥാന സര്‍ക്കാരുകളിലും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയിട്ടുള്ള തരത്തില്‍ ഒരു പുതിയ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് ശുപാര്‍ശ നല്‍കുക. ജീവനക്കാരില്‍ നിന്നും പെന്‍ഷന്‍കാരില്‍ നിന്നും ഒരു ചെറിയ തുക പ്രീമിയമായി സ്വീകരിച്ച് അവര്‍ക്ക് ഒരു ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിലെ പ്രായോഗികത സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കുക. 2012 ലെ സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ നിലവിലെ സിവില്‍ സര്‍വ്വീസ് ഘടന ആകമാനം പരിശോധിച്ച് സിവില്‍ സര്‍വ്വീസിന്റെ കാര്യക്ഷമത, സാമൂഹിക ഉത്തരവാദിത്വം എന്നിവ വര്‍ദ്ധിപ്പിച്ച് അതിനെ കൂടുതല്‍ ജനസൗഹൃദപരമാക്കുന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. സര്‍ക്കാര്‍ സര്‍വ്വീസിലെ വ്യത്യസ്ഥ വിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന പാര്‍ശ്വസ്ഥ പ്രവേശന വ്യവസ്ഥ (Lateral Entry System) പരിശോധിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ മികവുറ്റതാക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കുക. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ പൊതുസേവന വ്യയം കുറയ്ക്കുന്നതിന് അനുയോജ്യമായ ശുപാര്‍ശകള്‍ നല്‍കുക. ശമ്പള നിര്‍ണയത്തിനായുള്ള ചട്ടങ്ങളും നടപടികളും പരിശോധിച്ച് അത് ലഘൂകരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുമ്പോഴുണ്ടാകുന്ന അധിക സാമ്പത്തിക ബാദ്ധ്യത, അത് നിര്‍ണയിക്കുന്നതിനായി കൈക്കൊണ്ട മാര്‍ഗ്ഗങ്ങള്‍ സഹിതം വ്യക്തമാക്കുക. 

ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ : അഭിപ്രായവും നിര്‍ദ്ദേശവും നല്‍കാം

  പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ വകുപ്പു മേധാവികളില്‍ നിന്നും, സംഘടനകളില്‍ നിന്നും താല്പര്യമുള്ള മറ്റു വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമ്മീഷന്‍ സ്വരൂപിക്കുന്നു. ഇതിലേക്കായി കമ്മീഷന്‍ ഒരു ചോദ്യാവലി തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചോദ്യാവലിയെ അടിസ്ഥാനമാക്കിയുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ആഗസ്റ്റ് 31 നകം കമ്മീഷന്റെ ഓഫീസില്‍ സമര്‍പ്പിക്കണം. ചോദ്യാവലി കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാക്കുമെന്ന് (www.prc2014.kerala.gov.in) മെമ്പര്‍ സെക്രട്ടറി അറിയിച്ചു. കമ്മീഷന്റെ താല്കാലിക വിലാസം : മെമ്പര്‍ സെക്രട്ടറി, പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, റൂം നമ്പര്‍ 159, നാലാം നില, നോര്‍ത്ത് ബ്ലോക്ക്, ഗവ.സെക്രട്ടേറിയറ്റ്, തിരുവനന്തപുരം. സ്ഥിരവിലാസം (ആഗസ്റ്റ് 18 മുതല്‍) : പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍, സ്വരാജ് ഭവന്‍(അഞ്ചാം നില), നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം-3. 

Tuesday, August 5, 2014

IAY Housing, Monitoring Charges to VEOs - Orders issued

Poverty Alleviation Unit Malappuram issued orders sanctioning monitoring charges to Village Extension Officers for IAY Houses from Administrative Cost. Charges was fixes as Rs 100 for completing 1 house Monthly sealing was also  fixed @ 8% or 5 nos whichever is less.

Friday, August 1, 2014

കേരളോത്സവം 2014

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്‌തുടക്കമായി. ഈ വര്‍ഷം മുതല്‍ കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ കേരളത്തിലെ 978 ഗ്രാമ പഞ്ചായത്തുകളില്‍ ഓണാഘോഷങ്ങളുടെ ഭാഗമായാണ്‌സംഘടിപ്പിക്കുന്നത്‌. 27-ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന കേരളോത്സവത്തിന്റെ പ്രാഥമികതല മത്സരങ്ങള്‍ 978 ഗ്രാമ പഞ്ചായത്തുകളിലും, 60 നഗരസഭകളിലും, 5 കോര്‍പ്പറേഷനുകളിലുമായി സെപ്‌റ്റംബര്‍ ആദ്യവാരം സംഘടിപ്പിക്കും. തുടര്‍ന്ന്‌ ബ്ലോക്കുതല കലോത്സവങ്ങള്‍ 152 ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ ഒക്‌ടോബര്‍ ആദ്യവാരവും ജില്ലാ കലോത്സവങ്ങള്‍ 14 ജില്ലാ പഞ്ചായത്തുകളിലായി നവംബര്‍ ആദ്യവാരവും സംഘടിപ്പിക്കും. ഈ വര്‍ഷത്തെ സംസ്ഥാന കേരളോത്സവം ഡിസംബര്‍ അവസാന വാരം തിരുവനന്തപുരം ജില്ലയില്‍ വച്ച്‌ സംഘടിപ്പിക്കും. 

Monday, July 28, 2014

സര്‍ക്കാര്‍ ജീവനക്കാരുടെ ആദായ നികുതി: 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കും

  സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസ്സില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വര്‍ഷത്തിലെ മാര്‍ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് എല്ലാ എസ്.ഡി.ഓ.മാരും അവര്‍ ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത ജീവനക്കാര്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുടെ പക്കല്‍ മേല്‍പ്പറഞ്ഞ സ്റ്റേറ്റ്‌മെന്റ് നല്‍കണം. ഒരു സാമ്പത്തിക വര്‍ഷം ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം, അലവന്‍സ്, പെര്‍ക്വസൈറ്റ്‌സ് ഉള്‍പ്പെടെയുള്ള മൊത്ത ശമ്പളം കണക്കാക്കുകയും, അതില്‍ നിന്നും സെക്ഷന്‍ 80 സി മുതല്‍ യു വരെയുള്ള കിഴിവുകള്‍, ഭവന വായ്പയുടെ പലിശ എന്നിവ കുറച്ചതില്‍ നിന്നും തൊഴില്‍ നികുതിയും കുറച്ചുള്ള വരുമാനത്തിനാണ് നികുതി കണക്കാക്കേണ്ടത്.

Thursday, July 24, 2014

MahathmaGandhi NREGS, Agriculture works included. Notification Issued

MORD issued notification amending Schedule I of Mahathma Gandhi NREGA, to include Agriculutre works in MahathmaGandhi NREGS. As per the notification 60% of  works to be taken up in a district in terms of cost shall be for creation of productive assets directly linked to agriculture and allied activities.
Click here to view Notification

Wednesday, July 23, 2014

റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന്

 മുസ്ലീം ജീവനക്കാര്‍ക്കുള്ള ജൂലൈ മാസത്തെ ശമ്പളം 24 മുതല്‍ വിതരണം ചെയ്യും. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫിനും എല്ലാ വകുപ്പുകളിലെയും എന്‍.എം.ആര്‍. തൊഴിലാളികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലേയും പോളിടെക്‌നിക്കുകളിലേയും മുസ്ലീം ജീവനക്കാര്‍ക്കും ജൂലൈ 24 മുതല്‍ ശമ്പളം വിതരണം ചെയ്യും

Tuesday, July 22, 2014

XIIIth batch VEO Pre Service Result published

Final Examination result of Village Extension Officers who undergone training at Extension Training Center Mannuthy were published.
Click here to view Result 

Saturday, July 19, 2014

പട്ടികജാതിക്കാര്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായം മൂന്നുലക്ഷമാക്കി ഉയര്‍ത്തി

 സംസ്ഥാനത്തെ നിര്‍ദ്ധനരായ പട്ടികജാതി സമുദായ കുടുംബങ്ങള്‍ക്ക് നല്കിവരുന്ന ഭവന നിര്‍മാണ ധനസഹായം മൂന്ന് ലക്ഷമാക്കിഉയര്‍ത്തിയതായി  പട്ടികജാതി പിന്നോക്ക ക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, ഒരു ലക്ഷം രൂപയായിരുന്നു ഭവന നിര്‍മാണത്തിന് നല്കിവന്നിരുന്ന ധനസഹായം 2011 സെപ്തംബര്‍ 15 മുതല്‍ രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. സ്വന്തം നിലയില്‍ ഫണ്ടു കണ്ടെത്താന്‍ കഴിയാത്തവിധം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കാണ് ഈ ധനസഹായം നല്കുന്നത്. നിലവില്‍ നല്കിവരുന്ന രണ്ടുലക്ഷം രൂപ വിനിയോഗിച്ചും ഇന്നത്തെ സാഹചര്യത്തില്‍ പാര്‍പ്പിട യോഗ്യമായ വീട് പൂര്‍ത്തിയാക്കാനാകാതെ, ചെലവാക്കുന്ന തുക പോലും പാഴാകുന്ന അവസ്ഥ നിലനില്ക്കുന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും വര്‍ദ്ധന വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഫലപ്രാപ്തി പരിഗണിക്കാതെ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാമ്പത്തിക സഹായം നല്കുക എന്നതല്ല; ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞാലും ഫലപ്രാപ്തിയിലെത്തുന്ന നിലയില്‍ പദ്ധതിയില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2007-08 മുതല്‍ ഭവന നിര്‍മാണ ധനസഹായം അനുവദിച്ച ഗുണഭോക്താക്കളില്‍ എല്ലാ ഗഡുക്കളും കൈപ്പറ്റാത്തവര്‍ക്ക് ശേഷിച്ച ഗഡുക്കള്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു

Friday, July 18, 2014

Subsidy Only through Banks, Strict Instructions Issued

 The Subsidy guidelines issued for XIIth plan clearly states that all implementing officers should credit the subsidy amount to beneficiary's bank account. But so many implementing officers are dealing with individual DDs and crossed cheques still now. Govt seriously viewed the matter and issued circular to implementing officers especially Village Extension officers to credit the subsidy amount to beneficiary's bank account.

Wednesday, July 2, 2014

House Construction in MahathmaGandhi NREGS Guidelines Issued

Ministry Of Rural Development issued detailed guidelines for construction of Houses for poor in Mahathma Gandhi National Rural Employment Guarantee Program me.The beneficiary should have a valid job card and he/she should be from the categories specified in the para 5 of Schedule I of the Act.