Monday, July 28, 2014

സര്‍ക്കാര്‍ ജീവനക്കാരുടെ ആദായ നികുതി: 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കും

  സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാന സ്രോതസ്സില്‍ നിന്നും ആദായ നികുതി ഈടാക്കുന്നതിനായി 8+4 ഇ.എം.ഐ. മാതൃക നടപ്പിലാക്കുന്നതിന് നിര്‍ദേശിച്ച് ധനവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വര്‍ഷത്തിലെ മാര്‍ച്ച് മാസത്തെ ശമ്പള ബില്ലിനോടൊപ്പം പ്രതീക്ഷിത വരുമാനത്തിന്റെ സ്റ്റേറ്റ്‌മെന്റ് എല്ലാ എസ്.ഡി.ഓ.മാരും അവര്‍ ശമ്പളം മാറുന്ന ട്രഷറിയില്‍ ഏല്‍പ്പിക്കണം. ഗസറ്റഡ് ഓഫീസര്‍മാരല്ലാത്ത ജീവനക്കാര്‍ അതത് ഓഫീസിലെ ഡി.ഡി.ഒ. മാരുടെ പക്കല്‍ മേല്‍പ്പറഞ്ഞ സ്റ്റേറ്റ്‌മെന്റ് നല്‍കണം. ഒരു സാമ്പത്തിക വര്‍ഷം ലഭ്യമാകുന്ന അടിസ്ഥാന ശമ്പളം, അലവന്‍സ്, പെര്‍ക്വസൈറ്റ്‌സ് ഉള്‍പ്പെടെയുള്ള മൊത്ത ശമ്പളം കണക്കാക്കുകയും, അതില്‍ നിന്നും സെക്ഷന്‍ 80 സി മുതല്‍ യു വരെയുള്ള കിഴിവുകള്‍, ഭവന വായ്പയുടെ പലിശ എന്നിവ കുറച്ചതില്‍ നിന്നും തൊഴില്‍ നികുതിയും കുറച്ചുള്ള വരുമാനത്തിനാണ് നികുതി കണക്കാക്കേണ്ടത്.

Thursday, July 24, 2014

MahathmaGandhi NREGS, Agriculture works included. Notification Issued

MORD issued notification amending Schedule I of Mahathma Gandhi NREGA, to include Agriculutre works in MahathmaGandhi NREGS. As per the notification 60% of  works to be taken up in a district in terms of cost shall be for creation of productive assets directly linked to agriculture and allied activities.
Click here to view Notification

Wednesday, July 23, 2014

റംസാന്‍ : മുസ്ലീം ജീവനക്കാര്‍ക്ക് ശമ്പളം 24 ന്

 മുസ്ലീം ജീവനക്കാര്‍ക്കുള്ള ജൂലൈ മാസത്തെ ശമ്പളം 24 മുതല്‍ വിതരണം ചെയ്യും. ഫുള്‍ടൈം, പാര്‍ട്ട്‌ടൈം കണ്ടിജന്റ് ജീവനക്കാര്‍ക്കും വര്‍ക്ക് എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫിനും എല്ലാ വകുപ്പുകളിലെയും എന്‍.എം.ആര്‍. തൊഴിലാളികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലേയും പോളിടെക്‌നിക്കുകളിലേയും മുസ്ലീം ജീവനക്കാര്‍ക്കും ജൂലൈ 24 മുതല്‍ ശമ്പളം വിതരണം ചെയ്യും

Tuesday, July 22, 2014

XIIIth batch VEO Pre Service Result published

Final Examination result of Village Extension Officers who undergone training at Extension Training Center Mannuthy were published.
Click here to view Result 

Saturday, July 19, 2014

പട്ടികജാതിക്കാര്‍ക്കുള്ള ഭവന നിര്‍മാണ ധനസഹായം മൂന്നുലക്ഷമാക്കി ഉയര്‍ത്തി

 സംസ്ഥാനത്തെ നിര്‍ദ്ധനരായ പട്ടികജാതി സമുദായ കുടുംബങ്ങള്‍ക്ക് നല്കിവരുന്ന ഭവന നിര്‍മാണ ധനസഹായം മൂന്ന് ലക്ഷമാക്കിഉയര്‍ത്തിയതായി  പട്ടികജാതി പിന്നോക്ക ക്ഷേമ മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു.  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍, ഒരു ലക്ഷം രൂപയായിരുന്നു ഭവന നിര്‍മാണത്തിന് നല്കിവന്നിരുന്ന ധനസഹായം 2011 സെപ്തംബര്‍ 15 മുതല്‍ രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. സ്വന്തം നിലയില്‍ ഫണ്ടു കണ്ടെത്താന്‍ കഴിയാത്തവിധം നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കാണ് ഈ ധനസഹായം നല്കുന്നത്. നിലവില്‍ നല്കിവരുന്ന രണ്ടുലക്ഷം രൂപ വിനിയോഗിച്ചും ഇന്നത്തെ സാഹചര്യത്തില്‍ പാര്‍പ്പിട യോഗ്യമായ വീട് പൂര്‍ത്തിയാക്കാനാകാതെ, ചെലവാക്കുന്ന തുക പോലും പാഴാകുന്ന അവസ്ഥ നിലനില്ക്കുന്നതായി ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വീണ്ടും വര്‍ദ്ധന വരുത്തിയതെന്ന് മന്ത്രി പറഞ്ഞു. ഫലപ്രാപ്തി പരിഗണിക്കാതെ കൂടുതല്‍ ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാമ്പത്തിക സഹായം നല്കുക എന്നതല്ല; ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞാലും ഫലപ്രാപ്തിയിലെത്തുന്ന നിലയില്‍ പദ്ധതിയില്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 2007-08 മുതല്‍ ഭവന നിര്‍മാണ ധനസഹായം അനുവദിച്ച ഗുണഭോക്താക്കളില്‍ എല്ലാ ഗഡുക്കളും കൈപ്പറ്റാത്തവര്‍ക്ക് ശേഷിച്ച ഗഡുക്കള്‍ ഇപ്പോള്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ ലഭ്യമാക്കുമെന്നും മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു

Friday, July 18, 2014

Subsidy Only through Banks, Strict Instructions Issued

 The Subsidy guidelines issued for XIIth plan clearly states that all implementing officers should credit the subsidy amount to beneficiary's bank account. But so many implementing officers are dealing with individual DDs and crossed cheques still now. Govt seriously viewed the matter and issued circular to implementing officers especially Village Extension officers to credit the subsidy amount to beneficiary's bank account.

Wednesday, July 2, 2014

House Construction in MahathmaGandhi NREGS Guidelines Issued

Ministry Of Rural Development issued detailed guidelines for construction of Houses for poor in Mahathma Gandhi National Rural Employment Guarantee Program me.The beneficiary should have a valid job card and he/she should be from the categories specified in the para 5 of Schedule I of the Act.