Sunday, December 7, 2014

ആസൂത്രണ കമ്മിഷന് പകരം സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവും: പ്രധാനമന്ത്രി


    ആസൂത്രണ കമ്മിഷന് പകരമായി കൊണ്ടുവരുന്ന പുതിയ സംവിധാനത്തിൽ  സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യമാണ്. സംസ്ഥാനങ്ങളുടെ കൂടി സമഗ്ര വികസനം  ലക്ഷ്യമിട്ടാണ് ബദൽ സംവിധാനം കൊണ്ടുവരുന്നത്.  സംസ്ഥാനങ്ങൾ വികസിക്കാതെ രാജ്യം വികസിക്കില്ലെന്നും ശ്രീ മോദി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ടീം ഇന്ത്യ എന്ന ആശയവുമായി എല്ലാവരും സഹകരിക്കണം.  സംസ്ഥാനങ്ങൾക്ക് ഈ പുതിയ സംവിധാനത്തിൽ സുപ്രധാന പങ്ക് വഹിക്കാനാവും. പലപ്പോഴും സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങളും മറ്റും അവതരിപ്പിക്കാൻ പ്ളാറ്റ്ഫോം ലഭിക്കാതെ പോകുന്നുണ്ട്. അത് മാറണം. മാത്രമല്ല സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാനും സംവിധാനങ്ങളുണ്ടാവണം- ശ്രീ മോദി ചൂണ്ടിക്കാട്ടി.  
        ആസൂത്രണ കമ്മിഷന് ബദൽ സംവിധാനം കൊണ്ടുവരുന്നതിനെ മുഖ്യമന്ത്രി ശ്രീ  ഉമ്മൻചാണ്ടി എതിർത്തു. നിലവിലുള്ള സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. അതിനായി സംസ്ഥാനങ്ങളുടെ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തുകയുമാണ് വേണ്ടതെന്നും ശ്രീ ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. 

No comments: