Tuesday, June 24, 2014

BP secretary, GEO/EOH transfer orders issued

CRD issued transfer orders of Block Panchayath Secretaries and Extension Officers considering the general transfer applications filed by officers.17 secretaries and 20 Extension Officers were included in the list.

Monday, June 23, 2014

വാര്‍ദ്ധക്യകാല പെന്‍ഷന്‍- വരുമാന പരിധി കുറച്ച് ഉത്തരവായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി അനുവദിച്ചിരുന്ന ക്ഷേമ പെന്‍ഷനുകളുടെ വരുമാന പരിധി മൂന്നു ലക്ഷം രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായി കുറച്ച് ഉത്തരവായി.2014 ഏപ്രില്‍ 1 മുതല്‍ ഉത്തരവിന് മുന്‍കാല പ്രാബല്യമുണ്ട്. മറ്റു തരത്തിലുള്ള പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും പെന്ഷന് അര്‍ഹത ഉണ്ടായിരിക്കും എന്ന സ്പഷ്ടീകരണവും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സെന്‍സസ് : പരാതി സ്വീകരിക്കുന്നത് ആഗസ്റ്റ് 30 വരെ നീട്ടി

സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുന്ന അന്തിമലിസ്റ്റ് കുറ്റമറ്റതാക്കുന്നതിന്, ലിസ്റ്റിന്മേല്‍ ആക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30 വരെ നീട്ടിയതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് നിയമസഭയില്‍ പറഞ്ഞു. കെ.കുഞ്ഞമ്മദ് മാസ്റ്റര്‍ എം.എല്‍.എ.യുടെ സബ്മിഷനു മറുപടിയായിട്ടാണ് സഭയില്‍ മന്ത്രി ഇക്കാര്യം പറഞ്ഞത്. മുമ്പ് രണ്ടു തവണ തീയതി നീട്ടിയിരുന്നു. കുറ്റമറ്റരിതിയില്‍ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള തടസങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാന്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികളുടേയും ജില്ലയിലെ ചുമതലക്കാരായ ദാരിദ്ര്യലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍മാരുടേയും യോഗം വിളിച്ച് അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഡോ.രാജന്‍ ഖൊബ്രഗഡെയെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മെയ് 19ന് പ്രസിദ്ധീകരിച്ച കരട് ലിസ്റ്റില്‍ മതം, ജാതി, സംബന്ധിച്ച വിവരങ്ങള്‍ ഒഴിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാനുള്ള നിശ്ചിത ഫോറം സൗജന്യമായി ലഭിക്കും. അപേക്ഷകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വാര്‍ഡുതല ഉദ്യോഗസ്ഥനുനല്‍കി രശീത് വാങ്ങേണ്ടതാണ്. ഒരു കുടുംബത്തെ സംബന്ധിച്ച പരാതി ആ കുടുംബത്തിലെ വ്യക്തിതന്നെ നല്‍കണം. സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട നിര്‍ദ്ധന കുടുംബങ്ങളില്‍ നിന്നും പരാതികള്‍ യഥാസമയം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ലിസ്റ്റില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തുവാന്‍ ഗ്രാമപഞ്ചായത്തു മെമ്പറുടെ നേതൃത്വത്തില്‍ വെറ്റിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വരുമാനം സംബന്ധിച്ച വിവരം ഹിയറിംഗ് നടത്തുന്ന ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി കുടുംബനാഥന്റെ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തില്‍ വേണ്ടുന്ന തിരുത്തല്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും മന്ത്രി നിയമസഭയില്‍ പറഞ്ഞു. 

Wednesday, June 18, 2014

Move to focus on Agriculture in MahathmaGandhi NREGS

In accordance with the priorities of the new Government, Schedule I of the Act will be amended to clearly bring forth the focus on agriculture. Central Govt sought the opinion of all State Govt regarding this.
Click here to view proposals

MahathmaGandhi NREGS, SBT & Canara Bank Appointed as Nodal Banks

To manage the delay in payment of wages, Kerala Govt decided to appoint Sate Bank Of Travancore and Canara Bank as nodal banks for the eFMS of MahathmaGandhi NREGS. As per the new direction Canara Bank will manage North zone, SBT Central zone and SBI South zone.
Click here to view Order

Tuesday, June 17, 2014

10% Hike in Dearness Allowance- Orders Issued

Finance Department issued orders increasing the dearness allowance given to state Govt employees and teachers to 73%. 10% DA hike have effect from 1st January 2014.

Friday, June 13, 2014

സാമൂഹ്യ സാമ്പത്തിക ജാതി സെന്‍സസ്-പരാതി ജൂണ്‍ 30 വരെ സ്വീകരിക്കും

സെന്‍സസ് കരട് പട്ടികയിന്‍മേല്‍ ആക്ഷേപങ്ങളും പരാതികളും ജൂണ്‍ 30 വരെ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഗ്രാമവികസന മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ആഗസ്റ്റ് 13 ന് ഗ്രാമപഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ദാരിദ്ര്യരേഖാ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. സെന്‍സസ് സമയത്ത് വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ക്ക് പുതുതായി അപേക്ഷിക്കാനും തെറ്റായ വിവരങ്ങള്‍ നല്‍യിവര്‍ക്ക് തിരുത്താനുമുള്ള അവസരം കൂടിയാണിത്. ഇത് പ്രയോജനപ്പെടുത്താന്‍ എല്ലാവരോടും മന്ത്രി അഭ്യര്‍ത്ഥിച്ചു. 

Thursday, June 12, 2014

VEO Training-Stipend Increased

 LSGD increased the Stipend given to Village Extension Officers during the Pre Service Training Period to Rs 1080. The decision was taken because of the migration of Pay Scale.
Click here to view Order